Home Covid-19 വൈറസ് ബാധിച്ച് രണ്ടു പേർ മരിച്ചു; മലപ്പുറം, പാലക്കാട് സ്വദേശികൾ

വൈറസ് ബാധിച്ച് രണ്ടു പേർ മരിച്ചു; മലപ്പുറം, പാലക്കാട് സ്വദേശികൾ

0

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണങ്ങൾ. മലപ്പുറം, പാലക്കാട് ജില്ലയിലാണ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. മലപ്പുറം കൊണ്ടോട്ടിയില്‍ കൊറോണ ബാധിച്ച് പെരുവള്ളൂര്‍ സ്വദേശി കോയാമു മരിച്ചു. 82 വയസ്സായിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.

ഇതോടെ മലപ്പുറത്ത് കൊറോണ മരണം മൂന്നായി ഉയര്‍ന്നു. കോയാമുവിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട് ഓങ്ങല്ലൂര്‍ പോക്കുപ്പടി സ്വദേശി കോരനാണ് മരിച്ച മറ്റൊരാള്‍. 80 വയസ്സായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. പാലക്കാട്ടെ മൂന്നാമത്തെ കൊറോണ മരണമാണിത്. കോരന്റെ കുടുംബത്തിലെ നാലുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. കോരനും കോയാമുവിനും പുറമെ, ആലുങ്കല്‍ ദേവസി, ഇടുക്കിയിലെ എസ്‌ഐ അജിതന്‍ എന്നിവരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here