തിരുവനന്തപുരം: സർക്കാർ പരിപാടിയിൽ പങ്കെടുത്തയാൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ വനംമന്ത്രി കെ രാജു സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കുളത്തൂപ്പുഴയിലെ കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനത്തിന് മന്ത്രി പങ്കെടുത്തിരുന്നു. ഇതിൽ പങ്കെടുത്ത ഒരാൾക്ക് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രി സ്വയം ക്വാറന്റൈനിൽ പോയത്.
കൊറോണ സ്ഥിരീകരിച്ചയാ ളുമായി മന്ത്രി രാജു നേരിട്ട് സമ്പർക്കം പുലർത്തിയിട്ടില്ല. എന്നാൽ മുൻകരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തിൽ പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഔദ്യോഗിക വസതിയിലാണ് മന്ത്രി നിരീക്ഷണത്തിൽ കഴിയുന്നത്. മന്ത്രിയുടെ ഗണ്‍മാനും പരിപാടിൽ പങ്കെടുത്ത പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിൽ പോയിട്ടുണ്ട്.