മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് ബാധിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം നൂറ് കടന്നു. 102 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. കൊറോണ വ്യാപനം രൂക്ഷമായി നേരിടുന്ന 24 മണിക്കൂറിനിടെ 121 പൊലീസുകാര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒപ്പം രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 9217 പൊലീസുകാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 7176 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 1939 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്നും മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നിരിക്കുകയാണ്. 4,11,798 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 14,729 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. നിലവില്‍ 1,48,454 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.