Home Covid-19 കോട്ടയത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 29 പേർക്ക് ; 28 പേര്‍ക്കും രോ​ഗബാധ സമ്പര്‍ക്കത്തിലൂടെ

കോട്ടയത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 29 പേർക്ക് ; 28 പേര്‍ക്കും രോ​ഗബാധ സമ്പര്‍ക്കത്തിലൂടെ

0

കോട്ടയം: ജില്ലയില്‍ 29 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 28 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ 49 പേര്‍ രോഗമുക്തരായി. 541 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1106 പേര്‍ക്ക് രോഗം ബാധിച്ചു. 564 പേര്‍ രോഗമുക്തി നേടി. ഒന്‍പതു പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവരാണ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെയും കുറിച്ചി പഞ്ചായത്തിലെയും മൂന്നു പേര്‍ വീതവും മാടപ്പള്ളി, തിരുവഞ്ചൂര്‍ പഞ്ചായത്തുകളിലെ രണ്ടു പേര്‍ വീതവും രോഗബാധിതരായി.

കോട്ടയം മെഡിക്കല്‍ കോളേജ്-34 പേർ കോട്ടയം ജനറല്‍ ആശുപത്രി-14, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്-4, എറണാകുളം മെഡിക്കല്‍ കോളേജ്-2, കൊല്ലം മെഡിക്കല്‍ കോളേജ് -2 ഇടുക്കി മെഡിക്കല്‍ കോളേജ്-1 എന്നിങ്ങനെയാണ് വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് വനിതാ പി.ജി ഡോക്ടര്‍മാരും രോ​ഗം സ്ഥിരീകരിച്ചവർ ഉൾപ്പെടുന്നു.

വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍
സി.എഫ്.എല്‍.ടി.സികള്‍ : മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍-91, നാട്ടകം പോളി ടെക്‌നിക്ക് ഹോസ്റ്റല്‍-88, അകലക്കുന്നം കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്-68, കുറിച്ചി ഹോമിയോ റിസര്‍ച്ച് സെന്റര്‍-71, പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്ക്-66, ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍-64, ചങ്ങനാശേരി കുരിശുംമൂട് മീഡിയ വില്ലേജ്-36.

LEAVE A REPLY

Please enter your comment!
Please enter your name here