Home National മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭീകരാക്രമണത്തില്‍ മൂന്ന് ഇന്ത്യൻ സൈനികര്‍ക്കു വീരമൃത്യു

മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭീകരാക്രമണത്തില്‍ മൂന്ന് ഇന്ത്യൻ സൈനികര്‍ക്കു വീരമൃത്യു

0

ഇംഫാല്‍: മണിപ്പൂരിലെ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭീകരാക്രമണത്തില്‍ മൂന്ന് അസാം റൈഫിള്‍ സൈനികര്‍ക്കു വീരമൃത്യു. ആക്രമണത്തില്‍ അഞ്ചു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇംഫാലിലെ മിലിറ്ററി ആശുപത്രിയിലേക്കു മാറ്റി.

മണിപ്പുരിലെ ചാന്ദേല്‍ ജില്ലയിലായിരുന്നു സംഭവം. സേനക്കു നേരെ ഭീകരര്‍ ആദ്യം ഷെല്ലാക്രമണം നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നു സൈനികരുമായി ശക്തമായ വെടിവെപ്പുണ്ടായി.

ഇംഫാലിനു നൂറു കിലോമീറ്റര്‍ അകലെയാണ് ചാന്ദേല്‍ ജില്ല. ആക്രമണത്തെ തുടര്‍ന്നു ഇവിടെ ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരച്ചിലുകള്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here