Home Covid-19 സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊറോണ മരണം; രണ്ടു പേർ കോഴിക്കോട് സ്വദേശികൾ

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊറോണ മരണം; രണ്ടു പേർ കോഴിക്കോട് സ്വദേശികൾ

0

കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് കൊറോണ ബാധിച്ച് മരിച്ചത് 3 പേർ. കൊല്ലത്തും കോഴിക്കോടുമാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതത്. കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

കൊറോണ ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്. ഇവരെ 20-ാം തിയതിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം.

കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ (77) ആണ് കൊറോണ ബാധിച്ച് മരിച്ച മറ്റൊരാള്‍. ഇയാളുടെ നാല് കുടുംബാംഗങ്ങൾക്ക് കൊറോണസ്ഥിരീകരിച്ചിരുന്നു. 63 വയസ്സുകാരനായ മലപ്പുറം സ്വദേശി മുഹമ്മദ് ആണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാള്‍.

LEAVE A REPLY

Please enter your comment!
Please enter your name here