Home Local News കോഴിക്കോട് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ഥിക്കു കൂടി കൊറോണ ; 20 വിദ്യാർഥികളും ഇന്‍വിജിലേറ്റര്‍മാരും നീരീക്ഷണത്തില്‍

കോഴിക്കോട് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ഥിക്കു കൂടി കൊറോണ ; 20 വിദ്യാർഥികളും ഇന്‍വിജിലേറ്റര്‍മാരും നീരീക്ഷണത്തില്‍

0

കോഴിക്കോട്: ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ഥിക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ മണിയൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥിക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ വിദ്യാര്‍ഥിക്കൊപ്പം പരീക്ഷയെഴുതിയ 20 പേരെയും ഇന്‍വിജിലേറ്റര്‍മാരെയും നീരീക്ഷണത്തില്‍ വിട്ടു.

ഈ മാസം 16ന് നടന്ന കീം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നേരത്തെയും രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടുമായാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൊറോണ വ്യാപനത്തിനിടയില്‍ പരീക്ഷ നടത്തുന്നതില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും നേരത്തെ തന്നെ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കി പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ മന്നോട്ടു പോകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here