Home Covid-19 വീണ്ടും കൊറോണ മരണം; കോഴിക്കോട് സ്വദേശി മരിച്ചു

വീണ്ടും കൊറോണ മരണം; കോഴിക്കോട് സ്വദേശി മരിച്ചു

0

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കോഴിക്കോട് സ്വദേശി നൗഷാദ് (49)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. നൗഷാദിന് പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീ (72)നാണ് മരിച്ച മറ്റൊരാള്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

കൊല്ലം കോയിവിളയില്‍ ഇന്നലെ മരിച്ച രുക്മിണിയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ആശുപത്രി ശുചീകരണ ജീവനക്കാരിയായിരുന്നു. വീട്ടില്‍ കുഴഞ്ഞു വീണാണ് മരിച്ചത്.

മരണശേഷം നടത്തിയ പരിശോധനയിലാണ് രുക്മിണിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസനും കൊറോണ ബാധിച്ച് മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here