കോട്ടയത്ത് 29 പേർക്ക് കൊറോണ ; ചങ്ങനാശേരിയിൽ ഒമ്പത് പേർക്ക് രോഗബാധ

കോട്ടയം: ജില്ലയിൽ ആകെ 29 പേർക്കു കൂടി കൊറോണ ബാധിച്ചു. ഇതിൽ 27 പേരും സമ്പർക്കം മുഖേനയാണ് രോഗബാധിതരായത്. ചങ്ങനാശേരിയിൽ 9 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം കോട്ടയം ഒമാൻ, കർണാടകം എന്നിവിടങ്ങളിൽനിന്നെത്തിയവരാണ് മറ്റു രണ്ട് പേർ. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ അതിരമ്പുഴ,വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽനിന്നാണ്. ആറു പേർ വീതമാണ് രണ്ടിടത്തും രോഗബാധിതരായത്.
ജില്ലയിൽ 28 പേർ രോഗമുക്തരായി. നിലവിൽ 561 പേർ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1078 പേർക്ക് രോഗം ബാധിച്ചു. 516 പേർ രോഗമുക്തരായി.

ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർ

1.അതിരമ്പുഴ സ്വദേശിനി(37)
2.അതിരമ്പുഴ നാൽപ്പാത്തിമല സ്വദേശി(49)
3.അതിരമ്പുഴ സ്വദേശിനി(80)
4.അതിരമ്പുഴ സ്വദേശി(44)
5.അതിരമ്പുഴ സ്വദേശി(57)
6.അതിരമ്പുഴ സ്വദേശി(49)
7.അയ്മനം സ്വദേശി(60)
8.ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(38)
9.വാഴപ്പള്ളി വെരൂർ സ്വദേശിനി(65)
10.വാഴപ്പള്ളി വെരൂർ സ്വദേശി(44)
11.വാഴപ്പള്ളി വെരൂർ സ്വദേശി(40)
12.വാഴപ്പള്ളി വെരൂർ സ്വദേശി(48)
13.വാഴപ്പള്ളി വെരൂർ സ്വദേശിനി(20)
14.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശിനി(38)
15.ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശി(18)
16.കുഴിമറ്റം സ്വദേശി(45)
17.കാണക്കാരി സ്വദേശി(43)
18.കാഞ്ഞിരപ്പള്ളി സ്വദേശിനി(23)
19.കിടങ്ങൂർ സ്വദേശിനി(45)
20.കുറിച്ചി സ്വദേശി(34)
21.മരങ്ങാട്ടുപിള്ളി സ്വദേശി(42)
22.നീണ്ടൂർ സ്വദേശി(47)
23.പാറത്തോട് ഇടക്കുന്നം സ്വദേശിനി(47)
24.പാറത്തോട് ഇടക്കുന്നം സ്വദേശി(22)
25.കോട്ടയം പുത്തനങ്ങാടി സ്വദേശി(44)
26.തലയാഴം സ്വദേശി(53)
27.തൃക്കൊടിത്താനം സ്വദേശിയായ എഴുമാസം പ്രായമുള്ള ആൺകുട്ടി.
28.ഒമാനിൽനിന്ന് ജൂലൈ ഒൻപതിന് എത്തിയ പാറത്തോട് സ്വദേശിനി(68)
29.കർണാടകത്തിൽനിന്ന് ജൂലൈ 13ന് പിതാവിനൊപ്പം എത്തിയ വാഴൂർ പുളിക്കൽ കവല സ്വദേശിയായ ആൺകുട്ടി(5)