പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും പിടിയില്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനും പിടിയില്‍. തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (37), കാമുകന്‍ പൂങ്ങാട്ട് വീട്ടില്‍ വിജീഷ് (34) എന്നവരെ കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

ഈ മാസം 15 മുതലാണ് മല്ലികയെ കാണാതായത്. തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ ഭര്‍ത്താവ് സുമേഷ് പരാതി നല്‍കി. കുന്നംകുളം സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്ത് വരുന്നത്. തിരുവനന്തപുരം കിളിമാനൂരില്‍ നിന്ന് പൊലീസ് ഇരുവരേയും പൊക്കി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയ്ക്കും പ്രേരണാകുറ്റത്തിന് കാമുകനും എതിരെ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും കോടതി റിമാന്റ് ചെയ്തു.

കുന്നംകുളം എസ് എച്ച്‌ ഒ . കെ ജി സുരേഷിന്റെ നേതൃത്വത്തില് എസ് ഐ മാരായ ബാബു, ജോയ്, സന്തോഷ്, സി പി ഒ മാരായ വൈശാഖ്, സന്ദീപ്, എസ് സി പി ഒ ഓമന, സുമം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.