Home Local News സൗദിയിൽ ചങ്ങനാശ്ശേരി സ്വദേശിനി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

സൗദിയിൽ ചങ്ങനാശ്ശേരി സ്വദേശിനി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

0

ബുറൈദ: സൗദി അറേബ്യയിൽ മലയാളി നേഴ്സ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അല്‍ ഖസീം ബുറൈദ കിങ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിന്റു ലിസാ ജോര്‍ജ്ജാണ് അന്തരിച്ചത്. ഹൃദയാഘാതം മൂലം ഇന്ന്‍ പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. ചങ്ങനാശ്ശേരി സ്വദേശിനിയാണ്. മ്യതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചുവരുന്നു.

2015 ഫെബ്രുവരി മുതല്‍ സൗദിയില്‍ ജോലി ചെയ്തുവരുന്ന ലിന്റു ലിസ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് അവസാനമായി അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരികെയെത്തിയത്. ബുറൈദ കിങ് സഊദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി സഹപ്രവര്‍ത്തകരും സാമുഹ്യപ്രവര്‍ത്തകരും രംഗത്തുണ്ട്. മാതാപിതാക്കള്‍: പൗലോസ് വര്‍ഗീസ്, ലിസ്സമ്മ ജോര്‍ജ്ജ്.

LEAVE A REPLY

Please enter your comment!
Please enter your name here