കോട്ടയത്ത് കൂടുതൽ ജാഗ്രത; പുതിയ ഏഴു കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കോട്ടയം: കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ജില്ലയിൽ കൂടുതൽ ജാഗ്രത. പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ പുതിയതായി ഏഴു കണ്ടെയൻമെന്റ് സോണുകൾകൂടി പ്രഖ്യാപിച്ചു.

കോട്ടയം മുനിസിപ്പാലിറ്റി-36, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി-33, മീനടം ഗ്രാമപഞ്ചായത്ത്-2, പാമ്പാടി ഗ്രാമപഞ്ചായത്ത്-18, ഉദയനാപുരം ഗ്രാമപഞ്ചായത്ത്-6, നീണ്ടൂർ ഗ്രാമപഞ്ചായത്ത്-8, കാണക്കാരി ഗ്രാമപഞ്ചായത്ത്-10 എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണുകളാകുന്ന പുതിയ വാർഡുകൾ

ഇതോടെ ജില്ലയിൽ 21 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 47 വാർഡുകളിൽ പ്രത്യേക നിയന്ത്രണങ്ങളായി. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 34-ാം വാർഡും തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡും കണ്ടെയൻമെന്റ് സോണുകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി.

നിലവിലെ കണ്ടെയൻമെന്റ് സോണുകളുടെ പട്ടിക ചുവടെ. (തദ്ദേശ ഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ)
മുനിസിപ്പാലിറ്റികൾ

  1. കോട്ടയം മുനിസിപ്പാലിറ്റി-24,36,39,46
  2. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി-4,27,33
  3. ചങ്ങനാശേരി മുനിസിപ്പാലിറ്റി-24,31,33
  4. വൈക്കം മുനിസിപ്പാലിറ്റി-13, 21,25,24

ഗ്രാമ പഞ്ചായത്തുകൾ

  1. പാറത്തോട് -7,8,9,16
  2. അയ്മനം-14
  3. ഉദയനാപുരം-6,16
  4. കുമരകം-4,10,11,12
  5. ടിവി പുരം-10
  6. വെച്ചൂർ-1,3,4
  7. മറവന്തുരുത്ത്-1,11,12
  8. വാഴപ്പള്ളി-20
  9. പായിപ്പാട് -7,8,9,10,11
  10. തലയാഴം-1
  11. തിരുവാർപ്പ്-11
  12. കുറിച്ചി-20
  13. മീനടം-2,3
  14. മാടപ്പള്ളി-18
  15. പാമ്പാടി-18
  16. നീണ്ടൂർ-8
  17. കാണക്കാരി-10