ആലുവയിൽ ആശു​പ​ത്രി​ക്ക് മു​ന്നി​ൽ ചി​കി​ത്സ കി​ട്ടാ​തെ രോ​ഗി ആംബുലൻസിൽ മ​രി​ച്ചു

ആലുവ: ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ചി​കി​ത്സ കി​ട്ടാ​തെ രോ​ഗിയായ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്ന് മ​രി​ച്ചു. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ​ൻ ആ​ണ് ഇന്ന് രാവിലെ ചികിൽസ കിട്ടാതെ മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ശ്വാസ​ത​ട​സ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു വി​ജ​യ​നെ ആം​ബു​ല​ൻ​സി​ൽ ആശുപത്രിയിൽ എ​ത്തി​ച്ചത്. എന്നാൽ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ക്കാ​ൻ ത​യാ​റാ​യി​ല്ല. അ​ര മ​ണി​ക്കൂ​റോ​ളം ആം​ബു​ല​ൻ​സി​ൽ കി​ട​ത്തി. ഇ​തിന് പി​ന്നാ​ലെ​യാണ് വി​ജ​യ​ൻ മ​രിച്ചത്.

കൊറോണ രോഗ ല​ക്ഷ​ണം ഉ​ള്ള​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന​തിലുണ്ടായ കാ​ല​താ​മ​സ​മേ ഉണ്ടായുള്ളുവെന്നാണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രുടെ വിശദീകരണം. അ​തേ​സ​മ​യം സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.