കൊല്ലം: വിളക്കുടിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ ജീവനൊടുക്കിയ നിലയില്‍. വിദേശത്ത് നിന്നെത്തി ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍. കൊല്ലം വിളക്കുടി സ്വദേശിനി ലക്ഷ്മി(30) യാണ് തൂങ്ങിമരിച്ചത്. മരണകാരണം വ്യക്തമല്ല.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഒന്‍പതാം തിയതിയാണ് ഇവര്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്രവ പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുന്ന അടക്കമുള്ള നടപടികളിലേക്ക് കടക്കുക.