Home Local News പോഞ്ഞാശേരിയില്‍ ലോറിക്കടിയില്‍പ്പെട്ട് ബധിരനായ ഓട്ടോഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു

പോഞ്ഞാശേരിയില്‍ ലോറിക്കടിയില്‍പ്പെട്ട് ബധിരനായ ഓട്ടോഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു

0

പെരുമ്പാവൂര്‍: പോഞ്ഞാശേരിയില്‍ ബോധരഹിതനായി റോഡിലേക്ക് വീണ ബധിരനായ ഓട്ടോഡ്രൈവര്‍ ഭാരവാഹനത്തിനടിയില്‍പെട്ട് തല്‍ക്ഷണം മരിച്ചു. പോഞ്ഞാശേരി ചെമ്പാരത്തുകുന്ന് മീന്തലയ്ക്കല്‍ വീട്ടില്‍ ജവഹര്‍ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.50 ഓടെയാണ് അപകടം. ചെമ്പാരത്തുകുന്ന് മസ്ജിദിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന ജവഹര്‍ സമീപത്തെ ക്രഷറിലേക്ക് ലോഡുമായി കടന്നു പോയ ലോറിയുടെ പിന്‍ചക്രത്തിനടിയിലേക്ക് തളര്‍ന്ന് വീണതോടെ ദേഹത്ത് കൂടി വാഹനം കയറിയിറങ്ങുകയായിരുന്നു.

മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാഹനം പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കുന്നത്തേരിയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പാണ് ജവഹര്‍ ഇവിടേക്ക് താമസം മാറ്റിയത്. റംലയാണ് ഭാര്യ. ഫഹദ്,ഫസീഹ എന്നിവര്‍ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here