കൊച്ചി: പിഞ്ചുകുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ ലക്ഷ ദ്വീപിൽ നിന്നും ഹെലിക്കോപ്റ്റര്‍ ഇന്ന് കൊച്ചിയിലെത്തും. അതീവ ഗുരുതരമായ ഹൃദ്രോഗവുമായി പിറന്ന ലക്ഷ ദ്വീപ് സ്വദേശികളുടെ 9 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ ഹെലികോപ്ടറിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടു വരുക.
ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ശേഷം നെടുമ്പാശ്ശേരിയിലെത്തുന്ന കുഞ്ഞിനെ പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ ലിസി ആശുപത്രിയിലേക്ക് കൊണ്ടു വരും.