Home National സൗരവ് ഗാംഗുലിയുടെ വൈറസ് പരിശോധന ഫലം നെഗറ്റീവ് ; സഹോദരൻ്റെ നില മെച്ചപ്പെട്ടു

സൗരവ് ഗാംഗുലിയുടെ വൈറസ് പരിശോധന ഫലം നെഗറ്റീവ് ; സഹോദരൻ്റെ നില മെച്ചപ്പെട്ടു

0

കൊൽക്കൊത്ത: ബിസിസിഐ പ്രസിഡന്റും മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്. ഗാംഗുലിയുടെ സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതെ തുടർന്നാണ് ഗാംഗുലിക്ക് പരിശോധന നടത്തിയത്. ഒരാഴ്ചയായി ക്വാറന്റൈനിൽ ആണ് ഗാംഗുലി.

കൊറോണ ബാധിതനായ സ്‌നേഹാശിഷ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ വെർച്വൽ മീറ്റിംഗുകളിലൂടെ അദ്ദേഹം ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. വൈകാതെ അദ്ദേഹത്തിന് ആശുപത്രി വിടാനാകും.

കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. മുൻപ് സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കൾക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. സ്‌നേഹാശിഷിന്റെ മോമിൻപുരിലെ വീട്ടിലെ സഹായിക്കും രോഗം സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here