ഷൊര്‍ണൂര്‍: കൊറോണ നിരീക്ഷണത്തിലായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ ജീവനൊടുക്കി. മുണ്ടായ സ്വദേശി ജിത്തു കുമാര്‍(44) ആണ് മരിച്ചത്. കരസേന സിഗ്നല്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി വിരമിച്ചയാളാണ്.
പട്ടാമ്പി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് മത്സ്യ വ്യാപാരിക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ 13 വാര്‍ഡുകളാണ് ഹോട്ട്‌സ്‌പോട്ടുകളായത്. മത്സ്യ വ്യാപാരിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് സ്വയം ക്വാറന്റീനും നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ജിത്തു കുമാര്‍ നിരീക്ഷണത്തിലായത്. കൊറോണ ഭയന്ന് ജീവിക്കാനില്ലെന്ന് എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
മുൻ സൈനികൻ കൂടിയായ ജിത്തുകുമാറിനെ ഇന്ന് രാവിലെയാണ് വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്നു കിലോമീറ്ററോളം അകലെയുള്ള ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റാരും താമസമില്ലാതെ ഒഴിഞ്ഞുകിടന്നിരുന്ന വീടാണിത്.