ആലപ്പുഴ: സംസ്ഥാനത്ത് കൊറോണ ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. ചേർത്തല സ്വദേശികളാണ് മരിച്ചത്. കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്‌കരി എന്നിവരാണ് മരിച്ചത്. ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ കൊറോണ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്. ശാരദയുടെ മകനും മരുമകള്‍ക്കും അടക്കം കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാണ് ശാരദയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൊറോണ മാനദണ്ഡം പ്രകാരം സംസ്‌കാരം നടത്തും. അതേസമയം കോഴിക്കോട്ട് കൊവിഡ് ബാധിച്ച് മരിച്ച ഷാഹിദയുടെ കുടുംബാംഗങ്ങള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
തലശ്ശേരി കണ്‍ട്രോള്‍ റൂമിലെ ഒരു എസ്‌ഐക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈവെ പട്രോള്‍ ടീമില്‍ പ്രവര്‍ത്തിക്കുന്ന എസ്‌ഐക്കാണ് രോഗം സ്ഥിരീകരിച്ചത്.