കൊറോണ ഭീതി ഒഴിയുന്നു; ചങ്ങനാശ്ശേരിയിൽ കടകൾ നാളെ മുതൽ തുറക്കും

ചങ്ങനാശ്ശേരി: കൊറോണ വ്യാപനഭീതി താത്ക്കാലികമായി ഒഴിയുന്ന പശ്ചാത്തലത്തിൽ കടകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ചങ്ങനാശ്ശേരി മർച്ചൻ്റ്സ് അസോസിയേഷൻ. നാളെ മുതൽ ചങ്ങനാശ്ശേരി കവല ഭാഗവും, 27 തിങ്കൾ മുതൽ മാർക്കറ്റ് ഉൾപ്പെടെയുള്ള ഭാഗത്തും സർക്കാരിന്റെ ക്ലസ്റ്റർ നിയന്ത്രണങ്ങൾക്ക് വിധേയമായി രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ കടകൾ തുറന്ന് പ്രവർത്തിക്കും.

പഴം പച്ചക്കറി കടകളിൽ രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ്‌ 2 വരെ കച്ചവടവും, സാധനം ഇറക്കുകയും കയറ്റുകയും ചെയ്യാം. മാർക്കറ്റ് ഭാഗത്തെ മറ്റു കടകൾ രാവിലെ 7 മുതൽ 10 വരെ ചരക്ക് ഇറക്ക് നടത്തണം. രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ കച്ചവടം നടത്തണം. ചങ്ങനാശ്ശേരി കവല ഭാഗത്തെ കടകൾ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിക്കും.

ക്ലസ്റ്റർ മേഖലയാണെന്ന അറിവോടെ എല്ലാവരും പ്രവർത്തിക്കണമെന്നും ആരോ​ഗ്യപ്രവർത്തകരുടെയും പോലീസിന്റെയും പ്രവർത്തനങ്ങളിൽ പൂർണമായി സഹകരിക്കണമെന്നും പ്രസിഡന്റ് ബിജു ആന്റണി കയ്യാലപറമ്പിലും ജനറൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങരയും അറിയിച്ചു.

ഒരു സമയത്ത് കടയിൽ 5 പേരിൽ കൂടുതൽ കാണരുത്, മാസ്ക് എല്ലാവർക്കും നിർബന്ധം, സാനിറ്റൈസർ, വെളളം, സോപ്പ് എന്നിവ ഉപയോഗത്തിനായി കടയുടെ മുൻ വശത്തായി കാണണം, സാമൂഹിക അകലം പാലിക്കണമെന്നും ചങ്ങനാശ്ശേരി മർച്ചന്റെസ് അസ്സോസിയേഷൻ അറിയിച്ചു