Home Covid-19 കോട്ടയത്ത് സമ്പർക്ക രോഗികൾ കൂടുന്നു; ആശങ്ക മാറാതെ ചങ്ങനാശേരി

കോട്ടയത്ത് സമ്പർക്ക രോഗികൾ കൂടുന്നു; ആശങ്ക മാറാതെ ചങ്ങനാശേരി

0

കോട്ടയം: സമ്പർക്ക രോഗികൾ കൂടുന്നത് ജില്ലയിൽ ആശങ്ക വർധിപ്പിക്കുന്നു. ജില്ലയില്‍ 77 പേരുടെ കൊറോണ പരിശോധനാ ഫലം കൂടി പോസിറ്റിവായി. 67 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള ജില്ലയിലെ രോഗികൾ 396 ആയി. 12 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി.

പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കം മുഖേനയുള്ള രോഗ ബാധ സ്ഥിരീകരിച്ചത്.

കോട്ടയത്ത് മുനിസിപ്പാലിറ്റിയിൽ ഒമ്പത് സമ്പർക്ക രോഗികളാണുള്ളത്. ഒരു ദിവസത്തെ ഇടവേളയ്ക്ക ശേഷം ചങ്ങനാശ്ശേരിയിൽ വീണ്ടും ആശങ്ക വർധിക്കുകയാണ്. ചങ്ങനാശേരിയിൽ ഇന്ന് 6 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വാഴപ്പള്ളി 4 , തൃക്കൊടിത്താനം 2 എന്നിങ്ങനെയാണ് രോ​ഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

കോട്ടയം മുനിസിപ്പാലിറ്റി-ഒന്‍പത്, ചങ്ങനാശേരി മുനിസിപ്പാലിറ്റി, കുറിച്ചി ഗ്രാമപഞ്ചായത്ത് -ആറു വീതം, ഉദയനാപുരം, വാഴപ്പള്ളി-നാലു വീതം, പാറത്തോട് -മൂന്ന്, അതിരമ്പുഴ, കോരുത്തോട്, തൃക്കൊടിത്താനം, വൈക്കം മുനിസിപ്പാലിറ്റി-രണ്ടു വീതം, ആര്‍പ്പൂക്കര, അയര്‍ക്കുന്നം, എരുമേലി, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, കരൂര്‍, കുമരകം, മാടപ്പള്ളി, മാഞ്ഞൂര്‍, മീനടം, മുളക്കുളം, ടിവിപുരം, തലയാഴം, തലയോലപ്പറമ്പ്, വെച്ചൂര്‍ -ഒന്നു വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്.

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 46 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയില്‍ ഇതുവരെ ആകെ 813 പേര്‍ക്ക് രോഗം ബാധിച്ചു. 417 പേര്‍ രോഗമുക്തരായി.
വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍:
സി.എഫ്.എല്‍.ടി.സികള്‍: മുട്ടമ്പലം -84, നാട്ടകം -63, അകലക്കുന്നം -54, പാലാ – 54, കുറിച്ചി-51, ഏറ്റുമാനൂര്‍-34.
ആശുപത്രികള്‍: മെഡിക്കല്‍ കോളേജ് കോട്ടയം-30, ജനറല്‍ ആശുപത്രി കോട്ടയം-15, കോട്ടയത്തെ സ്വകാര്യ ആശുപത്രി-1, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-4, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി-4, ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി-2

LEAVE A REPLY

Please enter your comment!
Please enter your name here