ന്യൂഡെൽഹി: ഡെൽഹിയിൽ സിആർപിഎഫ് ഇൻസ്പെക്ടറെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കീഴുദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ചു. ഇന്നലെ രാത്രി പത്തരയോടെ 61 ലോധി എസ്റ്റേറ്റിൽ അഭ്യന്തര മന്ത്രാലയത്തിന് അനുവദിച്ചിരുന്ന ബംഗ്ലവിലാണ് സംഭവം. എസ് ഐ കർണെയിൽ സിംഗാ( 55)ണ് മേലുദ്യോഗസ്ഥനായ ദശരഥ് സിംഗിനെ(56) സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്.
ജമ്മു കാശ്മീരിലെ ഉദ്ധംപൂർ സ്വദേശിയാണ് കർണെയിൽ സിംഗ്. ഹരിയാനയിലെ റോത്തക്കിൽ നിന്നുള്ള ഇൻസ്പെക്ടർ ആണ് കൊല്ലപ്പെട്ടത്. ഇവർ തമ്മിൽ ഉള്ള സംഘർഷത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.