Home Local News കൊറോണ ബാധിച്ച് മരിച്ച സ്ത്രീയുടെ മകളും മരിച്ചു; പരിശോധനാ ഫലം കാത്ത് ബന്ധുക്കൾ

കൊറോണ ബാധിച്ച് മരിച്ച സ്ത്രീയുടെ മകളും മരിച്ചു; പരിശോധനാ ഫലം കാത്ത് ബന്ധുക്കൾ

0

കോഴിക്കോട്; കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ച റുഖ്യാബിയുടെ മകളും മരിച്ചു. കോഴിക്കോട് കൊളക്കാട്ടു വയലിൽ ഷാഹിദ(52)യാണ് മരിച്ചത്. കാൻസർ ചികിത്സയിലായിരുന്നു ഇവർ. കൊറോണ പരിശോധന ഫലം വന്നിട്ടില്ല. ഫലം കാത്തിരിക്കുകയാണ് ബന്ധുക്കൾ.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് റുഖ്യാബിയ്ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. തുടർന്ന് വ്യാഴാഴ്ച ഇവർ മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റുഖ്യാബി. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here