കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ സമീപിച്ചു

കൊച്ചി: തനിക്കെതിരായ പീഡന കേസിൽ കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയെ സമീപിച്ചു. ആരോപണം തെറ്റാണെന്ന് ഫ്രാങ്കോ മുളക്കൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ അതേ സമയം തങ്ങളുടെ ഭാഗം കൂടി കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

കേസിൽ തന്നെ കുറ്റ വിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിയിലും കേരള ഹൈക്കോടതിയിലും ബിഷപ് ഫ്രാങ്കോ ഹർജി നൽകിയിരുന്നു. എന്നാലിത് കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് ബിഷപ് ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിച്ചത്.

കേസിന് പിന്നിൽ വ്യക്തി വിധ്വേഷമാണെന്നും ആരോപണം കെട്ടി ചമച്ചതാണെന്നും ബിഷപ് ഫ്രാങ്കോ ഹർജിയിൽ ചൂണ്ടിക്കാട്ടി. സാക്ഷി മൊഴികളിൽ വൈരുദ്ധ്യമുണ്ട്. തെളിവുകൾ നില നിൽക്കുന്നില്ലെന്നും
ആരോപണങ്ങളിൽ വസ്തുത ഇല്ലെന്നും ഹർജിയിൽ പറയുന്നു.