ആലപ്പുഴ: ജില്ലയില്‍ തീരദേശത്തെ കൊറോണ ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കാര്യമായ കുറവില്ല. തീരപ്രദേശത്തെ ക്ലസ്റ്ററുകള്‍ സജീവമായി നിലനില്‍ക്കുകയാണ്. 44 പേർക്ക് പുതുതായി വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചു. അഞ്ചുപേർ വിദേശത്തുനിന്നും അഞ്ചുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 32 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ആകെ 779 പേർ വിവിധആശുപത്രികളിൽ ചികിത്സയിലുണ്ട്. 552പേർ രോഗമുക്തരായി. ജില്ലയിൽ ഇന്ന് 49 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ജില്ലയില്‍ കൊറോണ കൂടുതലായി റിപ്പോർട്ട് ചെയ്ത കുറത്തികാട്, കായംകുളം, ചേര്‍ത്തല താലൂക്ക് ആശുപത്രി, ഐടിബിപി എന്നിവിടങ്ങളില്‍ രോഗബാധ കുറയുന്നുണ്ട്. സമ്പര്‍ക്കപട്ടികയിലെ 105 പേര്‍ക്ക് ടെസ്റ്റ് നടത്തിയപ്പോള്‍ കടക്കര പള്ളിയില്‍ 18 പേര്‍ക്കും ചെട്ടികാട് സമ്പര്‍ക്ക പട്ടികയിലെ 465 പേരില്‍ 29 പേര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കായി 29 കെട്ടിടങ്ങളിലായി 3140 ബെഡ്ഡുകള്‍ അധിക്യതർ സജ്ജീകരിച്ചിട്ടുണ്ട്.