കോട്ടയം: ജില്ലയില്‍ അന്‍പതു പേര്‍ക്ക് കൂടി പുതിയതായി കൊറോണ സ്ഥിരീകരിച്ചപ്പോൾ 42 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് ആശങ്ക വർധിപ്പിക്കുന്നു.സമ്പർക്കം വഴി രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ അഞ്ച് തദ്ദേശസ്വയഭംരണ സ്ഥാപനങ്ങളിലെ ആറു വാർഡുകൾ കൂടി കണ്ടെയ്ൻമെൻറ് സോണുകളാക്കി. ഇതോടെ ജില്ലയിൽ 19 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 39 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി.
ആരോഗ്യ പ്രവര്‍ത്തകയും വിദേശത്തുനിന്നെത്തിയ അഞ്ചു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ രണ്ടു പേരും ഇന്നത്തെ രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. കോട്ടയം ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കൂട്ടിക്കല്‍ സ്വദേശിനി(27)യും ഇന്ന് രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച ചങ്ങനാശേരിയിലും ഏറ്റുമാനൂരിലും വെള്ളിയാഴ്ച രോഗബാധ കുറഞ്ഞത് ചെറിയ ആശ്വാസമാകുന്നു.
കൊറോണ വ്യാപനം രൂക്ഷമായിരുന്ന ചങ്ങനാശ്ശേരിയിൽ സമ്പര്‍ക്കം മുഖേന ഇന്ന് പേർക്ക് കൂടി രോഗം ബാധിച്ചിട്ടുണ്ട്. ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ കൂനന്താനം സ്വദേശി(50), നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ മകള്‍(18), ഡ്രൈവറായ മണിമല സ്വദേശി(43) (ഇയാൾ ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു) എന്നിവർക്കാണ് ഇന്ന് രോഗം റിപ്പോർട്ട് ചെയ്തത്.
ഏറ്റുമാനൂരിൽ സമ്പർക്കം മുഖേന രണ്ട് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ തൊഴിലാളിയായ ഏറ്റുമാനൂര്‍ സ്വദേശി(54), ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഏറ്റുമാനൂര്‍ സ്വദേശി(41) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്
കോട്ടയം ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 74 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. നിലവില്‍ 366 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 737 പേര്‍ക്ക് രോഗം ബാധിച്ചു 371 പേര്‍ രോഗമുക്തരായി.
- കണ്ടെയ്ൻമെൻറ് സോണുകൾ
വൈക്കം, കോട്ടയം മുനിസിപ്പാലിറ്റികളിലെ 24-ാം വാർഡുകൾ, അയ്മനം പഞ്ചായത്തിലെ 14-ാം വാർഡ്, പാറത്തോട് പഞ്ചായത്തിലെ 16-ാം വാർഡ്, വെച്ചൂർ പഞ്ചായത്തിലെ 1, 4 വാർഡുകൾ എന്നിവയാണ് പുതിയ കണ്ടെയൻമെൻറ് സോണുകൾ.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം വാർഡ് എന്ന ക്രമത്തിൽ)
മുനിസിപ്പാലിറ്റികൾ
ചങ്ങനാശേരി-24 , 31, 33, 34
ഏറ്റുമാനൂർ-4, 35
കോട്ടയം-24, 39 , 46
വൈക്കം-21,24,25
ഗ്രാമപഞ്ചായത്തുകൾ
പാറത്തോട് -7, 8, 9, 16
അയ്മനം -6, 14
കടുത്തുരുത്തി -16
ഉദയനാപുരം -16
തലയോലപ്പറമ്പ് -4
കുമരകം -4, 12
പള്ളിക്കത്തോട് -7
ടിവിപുരം-10
വെച്ചൂർ – 1,3, 4
മറവന്തുരുത്ത് -11, 12
കാഞ്ഞിരപ്പള്ളി-18
വാഴപ്പള്ളി-20
പായിപ്പാട്-7, 8, 9, 10, 11
തലയാഴം-1
തിരുവാർപ്പ്-11