Home Local News കെ. മുരളീധരൻ എംപിയ്ക്ക് വൈറസ് പരിശോധന നടത്താൻ കോഴിക്കോട് കളക്ടറുടെ നിർദേശം

കെ. മുരളീധരൻ എംപിയ്ക്ക് വൈറസ് പരിശോധന നടത്താൻ കോഴിക്കോട് കളക്ടറുടെ നിർദേശം

0

കോഴിക്കോട്: കെ. മുരളീധരൻ എംപിയ്ക്ക് കൊറോണ പരിശോധന നടത്താൻ കോഴിക്കോട് ജില്ല കളക്ടറുടെ നിർദേശം. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിനേ തുടർന്നാണ് എംപിയോട് പരിശോധന നടത്താൻ നിർദേശം നൽകിയത്.

കഴിഞ്ഞ ദിവസം വിവാഹിതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ വീട്ടിൽ നടത്തിയ വിവാഹ ചടങ്ങിൽ മുരളീധരൻ എം പിയും പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ ഡ്രൈവർക്കും പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണ കൂടത്തിന്റെ നിർദേശ പ്രകാരം എം പി ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്.

വിവാഹവുമായി ബന്ധപ്പെട്ട് ഡോക്ടർ ഈ മാസം നാലാം തിയതി മുതൽ അവധിയിൽ ആയിരുന്നു. വിവാഹ ചടങ്ങിനിടെ ആണ് രോഗ ബാധ ഉണ്ടായത് എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here