തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38 പുതിയ ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചു. നിലവില്‍ ആകെ 453 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
കാസര്‍കോട് ജില്ലയിലെ കുറ്റിക്കോല്‍ (കണ്ടൈന്‍മെന്റ് സോണ്‍ 13), പള്ളിക്കര (4, 14), പനത്തടി (2, 5, 13, 14), പൈവളികെ (16), പീലിക്കോട് (4, 11), പുല്ലൂര്‍ പെരിയ (1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15), തൃശൂര്‍ ജില്ലയിലെ കൊടകര (2), പാവറാട്ടി (3), മടക്കത്തറ (6, 7, 8, 14), പുത്തൂര്‍ (3), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (31), നെന്മണിക്കര (6), പറപ്പൂക്കര (1, 3), വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി (10, 11, 16, 17, 20), കണ്ണൂര്‍ ജില്ലയിലെ എരുവേശി (2, 7), ചെറുകുളം (6), ചെങ്ങളായി (1), കൊട്ടിയൂര്‍ (1, 6), മാടായി (14), ആറളം (10), കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ (5), മാവൂര്‍ (2, 4), കക്കോടി (10), കാക്കൂര്‍ (12), തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം (5, 7, 15), കിളിമാനൂര്‍ (12), പെരിങ്ങമല (17), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (6), ഏനാദിമംഗലം (15), പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ (4), ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് (10), മലപ്പുറം ജില്ലയിലെ മാമ്പാട് (2, 3, 11, 12), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (14, 15, 16, 17), എറണാകുളം ജില്ലയിലെ കൊടുവള്ളി (22) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ആറന്മുള (വാര്‍ഡ് 14), കല്ലൂപ്പാറ (12), പന്തളം മുന്‍സിപ്പാലിറ്റി (31, 32), ചെറുകോല്‍ (2, 12, 13), കടപ്ര (8, 9), വയനാട് ജില്ലയിലെ കോട്ടത്തറ (5), മീനങ്ങാടി (15, 16), പൂത്താടി (3, 4, 5, 6, 7, 8, 15), കൊല്ലം ജില്ലയിലെ പോരുവഴി (എല്ലാ വാര്‍ഡുകളും), പേരയം (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ അകത്തേത്തറ (11), പുതുപരിയാരം (8), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (35), ചൊവ്വന്നൂര്‍ (1), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (11, 14), ആലപ്പുഴ ജില്ലയിലെ വെണ്മണി (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 885 പേർക്കു കൊറോണ സ്ഥിരീകരിച്ചു. 724 പേർക്കാണ് സമ്പർക്കം വഴി രോഗബാധയുണ്ടായത്. 54 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത്നിന്ന് വന്ന 64 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് 68 പേർക്കും രോഗം സ്ഥിരീകരിച്ചു. 24 ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധിച്ചു.
രോഗം സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ ഇന്നു രോഗമുക്തി നേടാനായി. 968 പേർ രോഗ മുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 58 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം ജില്ലയിലെ മുരുഗന് (44), ആലപ്പുഴ ജില്ലയിലെ മറിയാമ്മ (85), കാസര്‍ഗോഡ് ജില്ലയിലെ ഖയറുന്നീസ (48), മാധവന് (68) എന്നീ വ്യക്തികള്‍ മരണമടഞ്ഞു. ഇതോടെ മരണം 54 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 156 പേര്‍ക്കും, കൊല്ലം ജില്ലയിലെ 123 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 97 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 78 പേര്‍ക്കും, എറണാകുളം ജില്ലയിലെ 60 പേര്‍ക്കും, കോട്ടയം ജില്ലയിലെ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 33 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 35 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 33 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 20 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 4 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ ജില്ലയിലെ 10, തിരുവനന്തപുരം ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, ആലപ്പുഴ, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 4 ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കും, ഒരു കെ.എസ്.സി. ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 968 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയില്‍ നിന്നുള്ള 151 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 108 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 101 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 96 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 81 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 74 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 68 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 66 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 63 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 12 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 9371 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7564 പേര് ഇതുവരെ കൊറോണ മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,767 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,47,470 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9297 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,35,272 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9185 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,09,635 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,05,433 സാമ്പിളുകള്‍ നെഗറ്റീവ് ആയി.