തിരുവനന്തപുരം ചാല കമ്പോളം നാളെ മുതൽ തിങ്കളാഴ്ച വരെ അടച്ചിടും

തിരുവനന്തപുരം: ജില്ലയിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചാല കമ്പോളം നാളെ മുതൽ തിങ്കളാഴ്ച വരെ അടച്ചിടാൻ വ്യാപാരികളും തൊഴിലാളികളും തീരുമാനിച്ചു.

അതേ സമയം തിരുവനന്തപുരത്ത് കൂടുതൽ
കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കഴക്കൂട്ടം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, പട്ടം, മുട്ടട, കവടിയാര്‍, കുന്നുകുഴി, തൈക്കാട്, കരമന, ചാല, തമ്പാനൂര്‍, പൗണ്ട്കടവ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിക്കു കീഴിലെ കോട്ടപ്പന, മാമ്പഴക്കര, തവരവിള, ഊരൂട്ടുകാല എന്നീ വാര്‍ഡുകളും ബാലരാമപുരം പഞ്ചായത്തിനു കീഴിലെ തലയല്‍, ടൗണ്‍, ഇടമലക്കുഴി, കിളിമാനൂര്‍ പഞ്ചായത്തിനു കീഴിലെ ദേവേശ്വരം, ചെങ്കല്‍ പഞ്ചായത്തിനു കീഴിലെ കുടുംബോട്ടുകോണം, മേലാമ്മകം, വിളപ്പില്‍ പഞ്ചായത്തിനു കീഴിലെ വിളപ്പില്‍ശാല, പുളിയറക്കോണം, പെരിങ്ങമ്മല പഞ്ചായത്തിനു കീഴിലെ ഇലവുപാലം, അഴൂര്‍ പഞ്ചായത്തിനു കീഴിലെ പെരിംകുഴി, കൊല്ലയില്‍ പഞ്ചായത്തിനു കീഴിലെ പുതുശ്ശേരി മഠം എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.