തിരുവനന്തപുരം: സംസ്ഥാനത്ത് കെറോണ ബാധിച്ചു ഒരു മരണം കൂടി. തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസ് (60) ആണ് മരിച്ചത്. ഇതോടെ കൊറോണ ബാധ മൂലം മരിച്ചവരുടെ എണ്ണം 51 ആയി. കിടപ്പു രോഗിയായിരുന്ന ട്രീസ ഇന്നലെയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്നു മരിച്ചത്. ഇവരുടെ ആന്റീജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം ഇവരുടെ മൃതദേഹം സംസ്‌കരിച്ചു.
സംസ്ഥാനത്ത് ഇന്നു മാത്രം രോഗം ബാധിച്ചു മൂന്നു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ പാറശ്ശാല സ്വദേശിനി തങ്കമ്മയുടെ മരണം കൊറോണ മൂലമെന്ന് സ്ഥിരീകരിച്ചു. 82 വയസ്സായിരുന്നു. ചങ്ങനാശ്ശേരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തങ്കമ്മ തിങ്കളാഴ്ചയാണ് മരിച്ചത്.
മരണശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. മകളോടൊപ്പം തിരുവല്ലയിലായിരുന്നു തങ്കമ്മ താമസിച്ചിരുന്നത്.
മലപ്പുറത്ത് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ചോക്കാട് സ്വദേശി ഇര്‍ഷാദലി(29)യാണ് മരിച്ചത്. വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതോടെ ഇന്ന് സ്ഥിരീകരിച്ച കൊറോണ മരണം മൂന്നായി.
അതേസമയം കൊറോണ നീരീക്ഷണത്തില്‍ ഇരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ (70) മരിച്ചു. ഇദ്ദേഹത്തിനു കൊറോണയാണോ എന്നു വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിന്റെ കുടുംബാഗങ്ങള്‍ക്കു രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു മുഹമ്മദ് കോയ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.