Home Covid-19 ചെന്നൈ രാജ്ഭവനിൽ 84 പേർക്ക് കൊറോണ‌ വൈറസ് പോസിറ്റീവ്

ചെന്നൈ രാജ്ഭവനിൽ 84 പേർക്ക് കൊറോണ‌ വൈറസ് പോസിറ്റീവ്

0

ചെന്നൈ: തമിഴ്‌നാട് ഗവർണറുടെ ഔദ്യോഗിക വസതിയായ ചെന്നൈയിലെ രാജ്ഭവനിൽ 84 പേർക്ക്‌ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. വസതിയിലെ കുറച്ച് ഉദ്യോഗസ്ഥർ രോഗലക്ഷണങ്ങൾ കാണിച്ചതോടെയാണ് ഇവരുടെ പരിശോധനകൾ നടത്തിയത്. 147 ടെസ്റ്റുകളിൽ 84 എണ്ണം പോസിറ്റീവ് ആയി. പോസിറ്റീവ് സ്ഥിരീകരിച്ചത് ഉദ്യോഗസ്ഥരിൽ സുരക്ഷാ, അഗ്നി സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. മുൻകരുതൽ നടപടിയായി ഓഫീസുകൾ ഉൾപ്പെടെ രാജ്ഭവന്റെ മുഴുവൻ പ്രദേശങ്ങളും കോർപ്പറേഷൻ ആരോഗ്യ അതോറിറ്റികൾ അണുവിമുക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയായി കൊറോണ വൈറസ് കേസുകളിൽ തമിഴ്‌നാട് കുതിച്ചുയരുകയാണ്. ബുധനാഴ്ച സംസ്ഥാനത്ത് 5849 കേസുകൾ രേഖപ്പെടുത്തി. ഇതിനകം 1,86492 കേസുകൾ ആണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here