Home Local News തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 14 കാരൻ മരിച്ച നിലയില്‍

തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 14 കാരൻ മരിച്ച നിലയില്‍

0

കുറ്റിപ്പുറം: തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 14 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിയായ 14 കാരന്‍ ചൊവ്വാഴ്ചയാണ് തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയത്. പുതുതായി എത്തുന്നവരെ ക്വോറന്റൈനില്‍ താമസിപ്പിക്കുന്ന സ്ഥലത്താണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ കാണാതായ 14 കാരനെ പോലീസ് കണ്ടെത്തി ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിക്കുകയായിരുന്നു.

തൊട്ടടുത്ത കെട്ടിടത്തില്‍ മറ്റൊരു അന്തേവാസിയോടൊപ്പം ക്വാറന്റീനില്‍ കഴിയുകയായിരുന്നു. വ്യാഴായ്ച പകല്‍ പന്ത്രണ്ട് മണിയോടെയാണ്‌ മരിച്ച നിലയില്‍ കണ്ടത്. ചില്‍ഡ്രന്‍സ് ഹോമിലെ കെയര്‍ടേക്കര്‍ ഭക്ഷണം എത്തിച്ച് പുറത്ത് പോയ സമയത്തായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുറ്റിപ്പുറം പോലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു .മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായും കൊറോണ ടെസ്റ്റിനായും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here