പത്തനംതിട്ട; 12 ദിവസം പ്രായമുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു. കുമ്പഴ ലാർജ് ക്ലസ്റ്ററിൽ രോഗ ബാധിതനായ ആളുടെ കുട്ടിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ജില്ലയിൽ സമ്പർക്ക രോഗബാധ വർധിക്കുകയാണ്. ആശുപത്രി കേന്ദ്രീകരിച്ച് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണുള്ളത്.
ഇന്നലെ പത്തനംതിട്ടയിൽ 49 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 32 പേർക്കും സർക്കത്തിലൂടെയാണ് രോഗം പകർന്നത്.രോഗബാധിതരിൽ ഡോക്ടറും ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. അടൂർ ജനറൽ ആശുപത്രിയിലെ ഒരു ഡോക്ടർക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കും കൊറോണ ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെത്തിയ അഞ്ച് രോഗികൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.