Home Covid-19 കേരളത്തിൽ കടുത്ത ആശങ്ക; ഇന്ന് 1078 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ 785 രോഗികൾ

കേരളത്തിൽ കടുത്ത ആശങ്ക; ഇന്ന് 1078 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ 785 രോഗികൾ

0

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ആശങ്കയുയർത്തി കൊറോണ വ്യാപനം രണ്ടാം ദിവസവും ആയിരത്തിന് മുകളിൽ. ഇന്ന് 1078 പേർക്കു കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 785 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേർക്കും വിദേശത്ത് നിന്നെത്തിയ 87 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

അഞ്ചു പേർ മരിച്ചതായി സ്ഥിരീകരിച്ചു.കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57), മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞന്‍പിള്ള (79), പാറശാല നഞ്ചംകുഴിയിലെ രവീന്ദ്രന്‍ (73), കൊല്ലം കെ.എസ് പുരത്തെ റഹിയാനത്ത് (58), കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതില്‍ റഹിയാനത്ത് ഒഴികെ മറ്റുള്ളവര്‍ കൊറോണ ഇതര രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

ഇന്ന് 432 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശൂര്‍ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂര്‍ 51, പാലക്കാട് 51, കാസര്‍കോട് 47, പത്തനംതിട്ട 27, വയനാട് 10.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 60, കൊല്ലം 31, ആലപ്പുഴ 39, കോട്ടയം 25, ഇടുക്കി 22, എറണാകുളം 95, തൃശൂര്‍ 21, പാലക്കാട് 45, മലപ്പുറം 30, കോഴിക്കോട് 16, വയനാട് 5, കണ്ണൂര്‍ 7, കാസര്‍കോട് 36.
കഴിഞ്ഞ 24 മണിക്കൂറിനകം 22,433 സാമ്പിളുകള്‍ പരിശോധിച്ചു. 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1070 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9458.

ഇതുവരെ ആകെ 3,28,940 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9159 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,07,066 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,02,687 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here