Home Covid-19 കൊറോണക്കാലത്ത് ആഡംബര മാമ്മോദീസ ; ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് രോഗബാധ

കൊറോണക്കാലത്ത് ആഡംബര മാമ്മോദീസ ; ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് രോഗബാധ

0

പത്തനംതിട്ട: വൈറസ് ബാധക്കാലത്തെ ആഡംബര മാമ്മോദീസയിൽ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍. വൈദീകരുള്‍പ്പെടെ 80 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പര്‍ക പട്ടികയിലുള്ളത്.

കഴിഞ്ഞ ഞായറാഴ്ച തോട്ടപ്പുറം പള്ളിയില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് വാര്യാപുരം സ്വദേശിയായ യുവാവ് ജോലി ചെയ്യുന്നത്. കേറ്ററിങ്ങുകാര്‍ക്കൊപ്പം ഭക്ഷണം വിളമ്പാന്‍ എത്തിയതായിരുന്നു.

ഈ യുവാവിനൊപ്പം ജോലി ചെയ്യുന്ന മറ്റൊരാള്‍ക്ക് നേരത്തെ കൊറോണ പോസിറ്റിവായിരുന്നു. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിന് രോഗം സ്ഥിരീകരിച്ചതായി അറിയിപ്പ് വന്നത്. പള്ളിയില്‍ പങ്കെടുത്ത ചിലരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുവാവുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here