Home Local News ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ച നിലയിൽ

ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ച നിലയിൽ

0

കൊല്ലം: ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഇളമാട് അമ്പലമുക്ക്‌ സുനിൽ ഭവനിൽ ഗ്രേസി (62) ആണ് മരിച്ചത്. ആയൂരിൽ മുൻപ് കൊറോണ സ്ഥിരീകരിച്ച ഡോക്ടറുടെ ക്ലിനിക്കിൽ ഗ്രേസി ചികിത്സക്ക് എത്തിയിരുന്നു. ഇതേ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ പോയ ഇവരെ ഇന്ന് രാവിലെ അടുക്കളയിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരു നില വീടിന്റെ മുകളിൽ ഇവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും താഴെയുള്ള നിലയിൽ ഗ്രസിയുമാണ് താമസിച്ചിരുന്നത്. കൊറോണ ചികിത്സയിൽ ഇരിക്കുന്നവരുടെയും നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെയും ആത്മഹത്യ നിരക്ക് വർധിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം മൂന്നു പേരാണ് ആത്മഹത്യ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here