Home Covid-19 ആലുവയിൽ പടരുന്ന കൊറോണ വൈറസ് കൂടുതൽ അപകടകാരി

ആലുവയിൽ പടരുന്ന കൊറോണ വൈറസ് കൂടുതൽ അപകടകാരി

0

കൊച്ചി: ആലുവയിൽ പടരുന്ന കൊറോണ വൈറസ് കൂടുതൽ അപകടകാരിയാണെന്ന കണ്ടെത്തലുമായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇത് ജില്ലാ ഭരണകൂടവും ശരിവച്ചു. ആലുവയിലും പരിസര പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് ജില്ലാ ഭരണകൂടം പുലർത്തുന്നത്. ആലുവയിലും പരിസര പ്രദേശങ്ങളിലും കണ്ടെത്തിയ വൈറസിന് വ്യാപനശേഷി കൂടുതലാണെന്നും കൂടുതൽ അപകടകാരിയാണെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തൽ.

ആലുവയും പരിസര പ്രദേശങ്ങളും ചേർത്ത് ഒറ്റ ക്ലസ്റ്ററാക്കി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട്, ചൂർണിക്കര എന്നിവിടങ്ങളിൽ നാളെ മുതലാണ് കർഫ്യൂ. കർഫ്യു ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അവശ്യ സാധനങ്ങൾക്കുള്ള കടകൾ തുറക്കാം. പോലീസിനെ അറിയിക്കാതെ, കല്യാണ ചടങ്ങുകളും മരണാനന്തര ചടങ്ങുകളും നടത്തരുത്.

രണ്ട് മണിക്ക് ശേഷം മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാം അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. പെരുമ്പാവൂർ പെഴക്കാപ്പള്ളി മത്സ്യ മാർക്കറ്റ്‌ അടക്കും. നിയന്ത്രണങ്ങൾ ലംഘിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആലുവയിലും പരിസര പ്രദേശങ്ങളിലും ഗുരുതരമായ സ്ഥിതി എന്നാണ് മെഡിക്കൽ ടീം അറിയിക്കുന്നത് . ആലുവയിൽ നിലവിൽ സമൂഹ വ്യാപന ഭീഷണിയില്ല. സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here