Home Local News ദുബായിൽ വിഷപുക ശ്വസിച്ച് രണ്ട് മലയാളി യുവാക്കൾ മരിച്ചു

ദുബായിൽ വിഷപുക ശ്വസിച്ച് രണ്ട് മലയാളി യുവാക്കൾ മരിച്ചു

0

ദുബായ്: ദുബായിൽ വിഷപ്പുക ശ്വസിച്ച് രണ്ട് മലയാളി യുവാക്കൾ മരിച്ചു. താമസിക്കുന്ന മുറിയിൽ പാചകത്തിന് ഉപയോഗിച്ച വിറകിൽ നിന്ന് ഉയർന്ന കാർബൺ മോണോക്സൈഡ് പുകശ്വസിച്ചാണ് മരിച്ചതെന്ന് സംശയിക്കുന്നു. തിരുവനന്തപുരം കല്ലറക്കോണം സ്വദേശി ഉണ്ണി ഉദയൻ (22) വള്ളക്കടവ് ശ്രീചിത്തിര നഗർ സ്വദേശി വിനീത് അയ്യപ്പൻ (31) എന്നിവരാണ് മരിച്ചത്.

ദുബായിലെ സത്‌വയിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇവർ താമസിച്ചിരുന്ന വില്ലയിലെ മുറിയിൽ ബാർബിക്യു പാകം ചെയ്യാനായി വിറക് കത്തിച്ചിരുന്നു. തീ പൂർണമായും അണക്കാതെ മുറിയിൽ കിടന്നുറങ്ങിയ രണ്ടുപേരും മുറിയിൽ പുക നിറഞ്ഞ് കാർബൺ മോണോക്സൈഡ് ശ്വസിച്ച് മരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

കല്ലറക്കോണം പകൽകുറി ചാരുവിള പുത്തൻവീട്ടിൽ ഉദയൻ തുളസി ദമ്പതികളുടെ മകനാണ് ഉണ്ണി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം വള്ളക്കടവ് ശ്രീചിത്തിര നഗറിൽ ടിസി 34/1134ൽ അയ്യപ്പൻനായരുടെയും പുഷ്പലത തങ്കമ്മയുടെയും മകനാണ് വിനീത്. ഭാര്യ: നിഷ ആന്റണി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here