Home Local News ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ കുർബാനയ്‌ക്കിടെ വൈദികൻ കുഴഞ്ഞുവീണു

ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ കുർബാനയ്‌ക്കിടെ വൈദികൻ കുഴഞ്ഞുവീണു

0

പാലാ: ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ലൈവ് കുർബാനയ്‌ക്കിടെ വൈദികൻ കുഴഞ്ഞുവീണു. പാലാ രൂപതാ കോപ്പറേറ്റ് മാനേജർ ഫാ. ബെർക്കുമൻസ് കുന്നുംപുറമാണ് അൾത്താരയിൽ കുഴഞ്ഞു വീണത്. വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ ചൊ​വ്വാ​ഴ്ച രാ​വി​ലെ 11നു ​തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇദ്ദേഹത്തെ ഉടൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

രക്ത സമ്മർദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്നായിരുന്നു വൈദീകൻ കുഴഞ്ഞു വീണത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഫാ. ബെർക്കുമൻസിന്റെ ആരോഗ്യ നില ഭദ്രമാണെന്നും അദ്ദേഹം സുഖം പ്രാപിച്ചെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഫാ.ബെർക്കുമൻസിനെ ആശുപത്രിയിലേക്ക് മാറ്റിയ ഉടൻ മറ്റൊരു വൈദികൻ കുർബാന പൂർത്തിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here