Home Local News വൈറസ് വ്യാപനം ; കൊച്ചിയില്‍ വീണ്ടും നിയന്ത്രണം കടുപ്പിക്കുന്നു

വൈറസ് വ്യാപനം ; കൊച്ചിയില്‍ വീണ്ടും നിയന്ത്രണം കടുപ്പിക്കുന്നു

0

കൊച്ചി: വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ വീണ്ടും നിയന്ത്രണം. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ഡിവിഷന്‍ 45(തമ്മനം), ഡിവിഷന്‍ 41(പാടിവട്ടം, മൈക്രോ കണ്ടെയ്ന്‍മെന്റ് ഏരിയ) ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

ഗ്രാന്‍ഡ് മാള്‍ ഉള്‍പ്പെടുന്ന ഭാഗത്താണ് പാടിവട്ടത്ത് നിയന്ത്രണമുള്ളത്. ഇതുകൂടാതെ കടമക്കുടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ്, ആലങ്കാട് പഞ്ചായത്തിലെ 15, എടത്തല പഞ്ചായത്തിലെ 21ാം വാര്‍ഡ് എന്നിവയും കണ്ടെയ്ന്‍മെന്റ് സോണ്‍ ആണ്.

എറണാകുളം മാര്‍ക്കറ്റ് ഏരിയ വരുന്ന കൊച്ചിന്‍ കോര്‍പ്പറേഷനിലെ 67ാം ഡിവിഷനിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. തൃക്കാക്കര മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 33, മുളവുകാട് പഞ്ചായത്തിലെ മൂന്നാം ഡിവിഷന്‍, ചൂര്‍ണിക്കര പഞ്ചായത്തിലെ ഡിവിഷന്‍ പതിനഞ്ച് എന്നിവയിലെ നിയന്ത്രണങ്ങളും എടുത്ത് മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here