കൊച്ചി: തിരുവനന്തപുരത്തു നിന്നും ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 2.42നാണ് ഇടപ്പള്ളിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ ഹെലിപ്പാഡില്‍ ഇറങ്ങിയത്. അവിടെ നിന്ന് റോഡ് മാര്‍ഗം എറണാകുളത്തെ ലിസി ആശുപത്രിയിലെത്തിച്ചു. തൃപ്പൂണിത്തുറ സ്വദേശിക്ക് വേണ്ടിയാണ് ഹൃദയമെത്തിച്ചത്.
സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹൃദയമെത്തിക്കുന്നത്. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്തത്. ഇന്ന് രാവിലെയാണ് അനുജിത്തിന്റെ മരണം സ്ഥിരീകരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റയായിരുന്നു അനുജിത്ത് മരിച്ചത്.
മൂന്ന് മിനിറ്റിനുള്ളിലാണ് ഇടപ്പള്ളിയില്‍ നിന്ന് ആംബുലന്‍സ് വഴി ഹൃദയം ലിസി ഹോസ്പിറ്റലില്‍ എത്തിച്ചത്. ഗതാഗതതടസം ഒഴിവാക്കാന്‍ റോഡ് ബ്ലോക്ക് ചെയ്ത് പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയിരിക്കുന്നു. എട്ടുമാസം മുന്‍പാണ് 51 കാരനായ സണ്ണി തോമസ് സര്‍ക്കാരിന്റെ മൃദുസഞ്ജീവിനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇപ്പോഴാണ് അദ്ദേഹത്തിന് അനുയോജ്യമായ രക്തഗ്രൂപ്പിലുള്ള ഹൃദയം ലഭിച്ചത്.