Home State സംസ്ഥാനത്ത് ബലിപെരുന്നാൾ ജൂലൈ 31-ന്

സംസ്ഥാനത്ത് ബലിപെരുന്നാൾ ജൂലൈ 31-ന്

0

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ഇതനുസരിച്ച് ബുധനാഴ്ച ദുൽഹിജ്ജ ഒന്നായിരിക്കുമെന്നും ഖാസിമാർ അറിയിച്ചിട്ടുണ്ട്.

അറഫാദിന നോമ്പ് 30-ന് വ്യാഴാഴ്ച ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്ക് വേണ്ടി നാഇബ് ഖാസി സയ്യിദ് അബ്ദുല്ല കോയ ശിഹാബുദ്ദീൻ തങ്ങൾ, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here