തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാൻ ആഴ്സനിക്കം ആൽബം (Arsenicum Album)-30 സി എന്ന ഹോമിയോപ്പതി മരുന്ന് ഏറെ ഫലപ്രദമെന്ന് കണ്ടെത്തൽ. വൈറസ് വ്യാപനം കൂടിയ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലെ ചില കണ്ടെയ്ൻമെൻ്റ് സോണുകളിലും ഈ മരുന്ന് കഴിച്ചവർക്ക് അതിശയകരമായ പ്രയോജനം ലഭിച്ചെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഹോമിയോപ്പതിക് വകുപ്പ് ഇത് ബൂസ്റ്റർ മരുന്നെന്ന പേരിലാണ് വിതരണം ചെയ്യുന്നത്.
തുള്ളിമരുന്നായും പിൽസായും ടാബ് ലെറ്റായും ആഴ്സനിക്കം ആൽബം – 30C വിവിധ കമ്പനികൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ഹോമിയോ മരുന്നുകടകളിലും സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലും ഇത് ലഭ്യമാണ്. സംസ്ഥാന സർക്കാർ മരുന്നിൻ്റെ പേര് പറയാതെ ബൂസ്റ്റർഡോസ് എന്ന പേരിൽ ഗുളികകളായാണ് വിതരണം ചെയ്യുന്നത്. ആഴ്സനിക്കം ആൽബം – 30C മരുന്നിൻ്റെ പേര് പോലും പരാമർശിക്കാതെ സർക്കാർ ബൂസ്റ്റർ ഡോസ് എന്ന പേരിൽ മരുന്നിറക്കിയത് ഇക്കാര്യത്തിൽ ഖ്യാതി നേടാനാണെന്ന് ആക്ഷേപമുണ്ട്.
വൈറസ് വ്യാപനം രൂക്ഷമായിരുന്ന പന്തളം നഗരസഭയിലും എടപ്പാൾ ഗ്രാമ പഞ്ചായത്തിലും ബൂസ്റ്റർ മരുന്ന്( ആഴ്സിനക്കം ആൽബം – 30C)വിതരണം ചെയ്തത് ഏറെ പ്രയോജനം ചെയ്തെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
കൊറോണ രോഗവ്യാപനം വലിയ ഭീഷണിയായിരിക്കുന്ന ഈ ഘട്ടത്തിൽ കൊറോണ പ്രതിരോധ മരുന്നുകളുടെ വിതരണം ആലപ്പുഴ ജില്ലയിലാകെ വ്യാപിപ്പിക്കാനാണ് ഹോമിയോ വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്തൊട്ടൊകെ ഹോമിയോ മരുന്നിൻ്റെ പ്രചരണം തുടങ്ങുന്നതിൻ്റെ മുന്നോടിയായാണ് സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പ് ആദ്യഘട്ടമെന്ന നിലയിൽ ആലപ്പുഴ ജില്ലയിൽ വിതരണം ആരംഭിച്ചിരിക്കുന്നത്.
20 ലക്ഷത്തിലധികം പേരുള്ള ജനസംഖ്യയുള്ള ജില്ലയിൽ 50 .8% ആളുകളിലേക്ക് ഇമ്യൂണോ ബൂസ്റ്റർ മരുന്നുകൾ എത്തിക്കാൻ സാധിച്ചുവെന്ന് ജില്ലാ ഹോമിയോപതി വകുപ്പ് ഡിഎംഒ ഡോ.സൂസൻ ജോൺ പറഞ്ഞു.സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ വഴിയാണ് മരുന്നുകൾ വിതരണം നടത്തുന്നത്. എന്നാൽ പല തദ്ദേശസ്ഥാപനങ്ങളും ഹോമിയോമരുന്നുകളോട് മുഖംതിരിച്ചു നിൽക്കുന്നതായി ആക്ഷേപമുണ്ട്.
ഇതുവരെ 45 പഞ്ചായത്തുകളും ചേർത്തല നഗരസഭയും മാത്രമാണ് ഗുളികകൾ വാങ്ങി വിതരണം ചെയ്തത്. ആശാ പ്രവർത്തകരുടെ സഹായത്തോടെയാണ് വിതരണം. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ ഇമ്യൂണോ ബൂസ്റ്റർ മരുന്ന് കഴിക്കുവാൻ എല്ലാവരും തയ്യാറാവണമെന്ന് ഹോമിയോ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. പോസിറ്റീവായ രോഗികൾ കൃത്യമായി മരുന്നുകൾ കഴിച്ചതോടെ ഒരാഴ്ചയ്ക്കുള്ളിൽ ഫലം നെഗറ്റീവ് ആകുന്നതായി ഡോ.സൂസൻ ജോൺ പറഞ്ഞു.
ഹോമിയോപതിക് ഡോക്ടറുടെ ഉപദേശാനുസരണം മരുന്ന് കഴിക്കുന്നതാണ് ഉത്തമം.
സർക്കാർ നൽകുന്ന ഇമ്മ്യൂണോ ബൂസ്റ്ററിന്റെ ഉപയോഗം ഇങ്ങനെ.
1) 10 ഗുളികകൾ അടങ്ങുന്നതാണ് ഒരു സ്ട്രിപ്പ്. സർക്കാർ സിസ്പെൻസറികളിൽ ഇത് സൗജന്യമായി നൽകുന്നുണ്ട്.
ഒരു സ്ട്രിപ്പിന് മൂന്നര രൂപയാണ് വില.
2) ഒരു ഗുളിക ദിവസേന രാവിലെ കഴിച്ചാൽ മതിയെന്നാണ് നിർദേശം. തുടർച്ചയായി മൂന്നുദിവസം കഴിക്കണം.
3)ഒരു മാസം തികയുമ്പോൾ മൂന്നുദിവസം ആവർത്തിക്കണം.
4) പത്തു വയസിൽ താഴെയുള്ള കുട്ടികൾക്ക് പകുതി ഗുളിക തുടർച്ചയായി മൂന്ന് ദിവസം നൽകിയാൽ മതി.