Home Local News ചെല്ലാനം ജനതയുടെ കാര്യത്തിൽ ഭരണകൂടം ശ്രദ്ധ പുലർത്തണം: മാർ ജോർജ് ആലഞ്ചേരി

ചെല്ലാനം ജനതയുടെ കാര്യത്തിൽ ഭരണകൂടം ശ്രദ്ധ പുലർത്തണം: മാർ ജോർജ് ആലഞ്ചേരി

0

കൊച്ചി: കൊറോണ ക്ലസ്റ്ററായ ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചെല്ലാനം ജനതയുടെമേൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്ന് കെസിബിസി പ്രസിഡൻ്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കെസിബിസി പുറത്തിറക്കിയ ഓഡിയോ സന്ദേശത്തിലൂടെയാണ് കർദ്ദിനാൾ ജില്ലാ ഭരണകൂടത്തോട് ചെല്ലാനം ജനതയുടെ കാര്യത്തിൽ ശ്രദ്ധവേണമെന്ന് വ്യക്തമാക്കുന്നത്.

കാരിത്താസ് ഇന്ത്യയുടെ അടിയന്തര സഹായം ഉടൻ എത്തിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ദുരിതാശ്വാസത്തിന് ഇത് തികച്ചും അപര്യാപ്തമാണെന്നും മാർ ജോർജ് ആലഞ്ചേരി പറയുന്നു. സമീപ പ്രദേശങ്ങളിലെ സഭാ സംവിധാനവും പൊതു സമൂഹവും സഹായം എത്തിക്കണമെന്നും മാർ ആലഞ്ചേരി അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here