തിരുമല: തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ മുൻ പ്രധാന പുരോഹിതന്മാരിൽ ഒരാളായ പെഡിന്തി ശ്രീനിവസാമൂർത്തി ദീക്ഷിതുലു (80) കൊറോണ രോഗ ബാധ മൂലം മരിച്ചു. തിരുപ്പതി എസ്‌വിഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുട്ടിക്കാലം മുതൽ തന്നെ സ്വാമി സേവനവുമായി ബന്ധപ്പെട്ടിരുന്ന ദെക്ഷിതുലുജി തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലും വൈഖനാസ അഗമാ ശാസ്ത്രത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
“ബ്രഹ്മോത്സവ കങ്കണ ഭട്ടാർ” (ഒൻപത് ദിവസത്തെ വാർഷിക ഉത്സവം നടത്താൻ പുണ്യപുസ്തകം കെട്ടുന്ന പുരോഹിതൻ) എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. “വൈഖനാസ ആഗാമ” പാരമ്പര്യത്തിൽ പെട്ടതാണ് ദീക്ഷിതുലുജി, ഈ പാരമ്പര്യത്തിലെ പുരോഹിതന്മാർക്ക് മാത്രമേ തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ പൂജകൾ നടത്താൻ യോഗ്യതയുള്ളൂ.
കൊറോണ രോഗം മൂലം മരിച്ചതിനാൽ അദ്ദേഹം ഉപയോഗിച്ചിരുന്ന സാധനങ്ങൾ ഒന്നും ബന്ധുക്കൾക്ക് കൈമാറില്ല.
തിരുപ്പതി നിയമസഭാംഗവും ടിടിഡി മുൻ ട്രസ്റ്റ് ചെയർമാനുമായ ഭൂമാന കരുണാകര റെഡ്ഡി ദക്ഷിതുലുജിയുടെ നിര്യാണത്തിൽ അനുശോചിച്ചു.