മുംബൈ: ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെ ഭീഷണിപ്പെടുത്തിയ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. റിയ ചക്രവര്‍ത്തിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുമെന്നു സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി മുഴക്കിയ രണ്ടു പേര്‍ക്കെതിരെയാണ് കേസ്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പ്രചരണം നടത്തിയത്.
തനിക്കെതിരെ വന്ന ഭീഷണിയും അശ്ലീല സന്ദേശങ്ങളോടെ തനിക്കെതിരെ വന്ന കമന്റുകളും റിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരുന്നു.
ഇതു സംബന്ധിച്ചു അന്വേഷണം വേണമെന്ന് റിയ ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്റെ ആത്മഹത്യയെ സംബന്ധിച്ചുള്ള കേസ് സിബിഐക്കു കൈമാറണമെന്നു റിയ ആഭ്യന്തരമന്ത്രി അമിത് ഷായോടു അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും കേസ് അന്വേഷിക്കാന്‍ മുംബൈ പോലീസ് പ്രാപ്തരാണെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു.
സുശാന്തിന്റെ മരണത്തില്‍ റിയക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് റിയക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നുള്ള അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നാണ് മഹാരാഷ്ട്ര സൈബര്‍സെല്‍ അറിയിച്ചത്. വരും ദിവസങ്ങളില്‍ അറസറ്റ് ഉണ്ടായേക്കുമെന്നും അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു.
അതേസമയം സുശാന്തിന്റെ ആത്മാവുമായി സംസാരിച്ചെന്ന അവകാശവാദവുമായി പാരാനോര്‍മല്‍ വിദഗ്ദനെന്നു പരിചയപ്പെടുത്തുന്ന സ്റ്റീവ് ഹഫ് രംഗത്തു വന്നിരുന്നു.