Home Covid-19 സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി; മരിച്ചത് ഇടുക്കി ചക്കുപള്ളം സ്വദേശി

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി; മരിച്ചത് ഇടുക്കി ചക്കുപള്ളം സ്വദേശി

0

തൊടുപുഴ: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. ഇടുക്കി ചക്കുപള്ളം പഞ്ചായത്തിലെ ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് ഇന്നു രാവിലെ മരിച്ചത്. ഇന്നലെ രാത്രി കൊറോണ സ്ഥിരീകരിച്ച ഇയാളെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

തങ്കരാജ് ഹൃദ്രോഗി ആയിരുന്നു. ഗൂഡല്ലൂരിൽ നിന്ന് ഭാര്യക്കും മരുമകൾക്കും ഒപ്പം കേരളത്തിൽ എത്തിയതാണ്. ഗർഭിണിയായ മരുമകൾക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here