Home State കേരളത്തിലെത്തുന്ന ദീർഘദൂര ട്രെയിനുകളിൽ സംസ്ഥാനത്തെ യാത്രക്കാർക്ക് വിലക്ക്; ടിക്കറ്റ് ബുക്കിംഗില്ല

കേരളത്തിലെത്തുന്ന ദീർഘദൂര ട്രെയിനുകളിൽ സംസ്ഥാനത്തെ യാത്രക്കാർക്ക് വിലക്ക്; ടിക്കറ്റ് ബുക്കിംഗില്ല

0

തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന ദീർഘദൂര ട്രെയിനുകളിൽ സംസ്ഥാനത്തെ യാത്രക്കാർക്ക് വീണ്ടും വിലക്ക്. സംസ്ഥാനത്തെ യാത്രകൾക്ക് ജനശതാബ്ദിയും തിരുവനന്തപുരം-എറണാകുളം ‘വേണാട്‌’ പ്രത്യേക തീവണ്ടിയുമേ ഉണ്ടാകൂ. രാജധാനി, മംഗള, തുരന്തോ, നേത്രാവതി എക്സ്പ്രസുകളിൽ കേരളത്തിനകത്തെ യാത്രയ്ക്ക് ഇന്ന് മുതൽ റിസർവേഷൻ ലഭിക്കില്ല.

കൊറോണ ബാധയെ തുടർന്ന് സംസ്ഥാന സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണിത്. ജൂൺ ആദ്യം സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ റീ ബുക്കിംഗിന് റെയിൽവേ സൗകര്യം നൽകിയിരുന്നു. തൽക്കാലത്തേക്ക് ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ ബുക്കിംഗ് ഉണ്ടാവില്ല. കൊറോണ വ്യാപന തോത് ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here