വാഷിംഗ്ടണ്‍ : ലോകത്തെ ആശങ്കയിലാക്കി വൈറസ് ബാധിതരുടെ എണ്ണം ഒന്നരക്കോടിയുടെ അടുത്തെത്തി. ഇതുവരെ 1,46,40,349 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഷ്യയില്‍ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്ക്. കൊറോണ വ്യാപനം നിയന്ത്രണാതീതമായി വര്‍ധിക്കുകയാണ്.
ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷം കടന്നു. 6,08,856 ആളുകളാണ് കൊറോണ ബാധിച്ച് മരിച്ചത്. ചികില്‍സയിലുള്ളവരില്‍ 59,815 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 8,734,789 രോഗികള്‍ കൊറോണ മുക്തരായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത്. അമേരിക്കയില്‍ 3,896,855 പേരും ബ്രസീലില്‍ 2,099,896 ആളുകളും രോഗ ബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേര്‍ മരിച്ചു. അമേരിക്കയില്‍ ഇന്നലെ 63,584 പേര്‍ക്കും ബ്രസീലില്‍ 24,650 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ യഥാക്രമം 39,27,16 പേര്‍ മരിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മെക്‌സിക്കോയില്‍ 578 പേരും മരിച്ചു.