ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ കോഫീ ഷോപ്പായ കഫെ കോഫീ ഡെ 280 ലേറെ ഔട്ട്‌ലെറ്റുകൾ പൂട്ടി. പ്രവർത്തന ചെലവിലുണ്ടായ അന്തരംമൂലം ലാഭം വർധിപ്പിക്കുന്നതിനാണ് 280 ഔട്ട്‌ലെറ്റുകൾ പൂട്ടിയതെന്ന് കമ്പനി പറയുന്നു. പ്രൊമോട്ടറായിരുന്ന വിജി സിദ്ധാർത്ഥയുടെ മരണത്തെ തുടർന്ന് കമ്പനിയുടെ ആസ്തികൾ വിറ്റ് കോഫീ ഡെ എന്റർപ്രൈസസ് കടംവീട്ടിവരികയാണ്. 13 വായ്പാദാതാക്കൾക്കായി 1,644 കോടി രൂപ ഇതിനകം തിരിച്ചുനൽകി.
കോഫീ ഡെ ഗ്ലോബലിന്റെ സ്ഥാപനമായ കോഫീ ഡെ എന്റർപ്രൈസസ് ലിമിറ്റഡിന് രാജ്യത്തൊട്ടാകെ നിലവിൽ 1480 കോഫീ ഷോപ്പുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേപാദത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ സ്ഥാപനത്തിലെ ശരാശരി പ്രതിദിന വില്പന 15,739ൽനിന്ന് 15,445 ആയി കുറഞ്ഞിരുന്നു. ഇതേതുടർന്നാണ് 80ലേറെ ഔട്ട്‌ലെറ്റുകൾ പൂട്ടാനുള്ള തീരുമാനം കമ്പനി കൈക്കൊള്ളുന്നത്.